മമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി

കൊച്ചി: പ്രശസ്തനടി മമ്ത മോഹന്‍ദാസ് വിവാഹമോചിതയായി. ഒരു വര്‍ഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിനാണ് വിരാമമിട്ടത്. മമ്തയും ഭര്‍ത്താവ് പ്രജിത്ത് പത്മനാഭനും ചേര്‍ന്ന് എറണാകുളം കുടുംബ കോടതിയില്‍ സംയുക്തമായി നല്‍കിയ വിവാഹ മോചന ഹര്‍ജി കോടതി അംഗീകരിച്ചതോടെയാണിത്.

ബഹറിനില്‍ ബിസ്‌നസുകാരനും ബാല്യകാല സുഹൃത്തുമായ പ്രജിത്തിനെയാണ് മമ്ത വിവാഹം കഴിച്ചത്.

ഇരുവര്‍ക്കും ഒന്നിച്ച് പോകാന്‍ കഴിയാത്തതിനാലാണത്രെ ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. 11-11-11 എന്ന മാജിക്ക് ഡേയില്‍ വിവാഹിതയായ മമ്ത 12-12-12 നാണ് വേര്‍പിരിയുന്ന വാര്‍ത്ത പുറത്ത് വിട്ടത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top