ദീദി പുറത്തേക്ക് ; മുലായംദാ അകത്തേക്ക് ?

ദില്ലി : പുതിയ രാഷ്ട്രീയ സമവാക്കയങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലെ വിരുന്നുകളില്‍ കളമൊരുങ്ങുന്നു. കോണ്‍ഗ്രസ് സ്ഥിരം പ്രശ്‌നക്കാരിയായ തൃണമൂല്‍ ദീദിയെ മൊഴിചൊല്ലാന്‍ തയ്യാറെടുക്കുന്നു. പകരം മുലായംദായ്ക്ക് യുപിഎയിലേക്കുള്ള ചുവപ്പു പരവതാനി വിരിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി സമാജ്‌വാദി പാര്‍ടി ചീഫ് മുലായംസിങ് യാദവായിരുന്നു.

മുലായം യുപിഎ സഖ്യകക്ഷി നേതാക്കളോടൊപ്പം വേദി പങ്കിട്ടു. പ്രധാനമന്ത്രി മന്‍ോഹന്‍ സിങിനും യുപിഎ അധ്യക്ഷ സോണിയക്കൊപ്പവുമായിരുന്നു അത്താഴവിരുന്നില്‍ പങ്കെടുത്തത്.
നിരന്തരം സര്‍ക്കാരില്‍ ഇടപെടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മമതയെ സഹിക്കാനാവുന്നില്ല എന്നാണ് കോണ്‍ഗ്രസ്സിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മമതയുടെ നിരന്തരമായ ഈ ഭീഷണിയില്‍ നിന്ന് മുലായം സിങിന്റെ പിന്‍തുണയോടെ മറികടക്കാനാകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കു കൂട്ടല്‍. അങിനെ നടന്നാല്‍ മലായം സിങിന് ശക്തമായ ഒരു വകുപ്പാകും യുപിഎ ഗവണ്‍മെന്റില്‍ നല്‍കുക.

എന്നാല്‍ കോണ്‍ഗ്രസും മുലായവും ഇത് തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. ദൃതികൂട്ടാനുളള സമയമായിട്ടില്ലെന്നും . 2008 ല്‍ ആണവ കരാര്‍ വിഷയത്തില്‍ സംഭവിച്ചതുപോലെ നിര്‍ണായക സമയത്ത് സമാജ്വാദി പാര്‍ട്ടി സഹായിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

മുലായത്തിന് വിരുന്നില്‍ പ്രത്യേക പരിഗണന നല്‍കിയതിനെ പറ്റി കോണ്‍ഗ്രസ് നേതാവ് രേണുക ചൗതരി പറഞ്ഞത് അത് കേവലം അതിഥികളോടുള്ള ഉപചാരക്രമമം മാത്രമാണെന്നും തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് യുപിഎ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ട എന്നുമാണ്.

വരും ദിനങ്ങളില്‍ ദില്ലി കാതോര്‍ത്തിരിക്കുന്നത് ഈ രാഷ്ട്രീയ മാറ്റങ്ങളെ തന്നെയാണ്.

Related Articles