HIGHLIGHTS : ദില്ലി അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടി ക്രുരമയായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍

ദില്ലി അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടി ക്രുരമയായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ദില്ലിയില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധം. ദില്ലി പോലീസിന്റെ നിസ്സംഗമായ നിലപാടിനെതിരെയും ദില്ലി ഭരണാധികാരികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കില്‍ സയന്‍സ് ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റയെങ്ങിലും നില ഗുരുതരമായി തൂടരുകയാണ്.. അടുത്ത 48 മണിക്കുര്‍ നിര്‍ണ്ണായകമാണെന്ന്് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ദില്ലി പോലീസിനോട് റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതേ സമയും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചവരെ ലാത്തിചാര്‍ജ്ജ് ചെയ്യാന്‍ നേതൃത്വം നല്‍കിയ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതിയ പെണ്‍കുട്ടിയെ അയല്‍വാസിയുടെ ഫ്ഌറ്റില്‍ നിന്ന് നിരവധി തവണ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്്
ഒരാഴ്ച മുമ്പ് ഇവിടെക്ക് താമസം മാറിവന്ന മനോജ് എന്നയാള്‍ രണ്ടു ദിവസമാണ് ഈ പിഞ്ചു ബാലികയെ തടവില്‍ പാര്‍പ്പിച്ച പീഡിപ്പിച്ചത്. ഇയാളുടെ ഫഌറ്റില്‍ നിന്ന കുട്ടിയുടെ കരച്ചില്‍ കേട്ട വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്