HIGHLIGHTS : കൊച്ചി : ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ കുറ്റം
പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം
വിളിച്ചു കൊണ്ടു വന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി

പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. തെറ്റയിലിനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. യുവതി ഒരിക്കലും പരാതിപെടാത്ത കാര്യം പോലും സര്‍ക്കാര്‍ പ്രതിനിധിയായ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത് ഇതിന് തെളിവായി ഹൈക്കോടതി ചൂണ്ടികാണിച്ചു.ഈ കേസിലെ അനേ്വഷണ രീതിയെ ഹൈക്കോടതി വിമര്‍ശിച്ചു. ആരെയും എപ്പോള്‍ വേണമെങ്കിലും കേസില്‍ കുടുക്കാമെന്ന അവസ്ഥയാണിതെന്നും ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അനേ്വഷണ സംഘം വിശ്വാസ്യത വീണ്ടെടുക്കണമെന്നും കോടതി ആവശ്യപെട്ടു.