Section

malabari-logo-mobile

തെറ്റയിലിനെതിരായ ബലാത്സംഗം എഫ്‌ഐആര്‍ ഹൈക്കോടതി റദ്ധാക്കി

HIGHLIGHTS : കൊച്ചി : ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ കുറ്റം

പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം

വിളിച്ചു കൊണ്ടു വന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി

sameeksha-malabarinews

കൊച്ചി : ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് എടുത്ത കേസ് കേരള ഹൈക്കോടതി റദ്ധാക്കി. എഫ്‌ഐആറില്‍ പറയുന്ന ബലാത്സംഗം നടന്നു എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്ന തെളിവുകളൊന്നും പ്രത്യക്ഷത്തിലില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിളിച്ചു കൊണ്ടു വന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. തെറ്റയിലിനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. യുവതി ഒരിക്കലും പരാതിപെടാത്ത കാര്യം പോലും സര്‍ക്കാര്‍ പ്രതിനിധിയായ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത് ഇതിന് തെളിവായി ഹൈക്കോടതി ചൂണ്ടികാണിച്ചു.ഈ കേസിലെ അനേ്വഷണ രീതിയെ ഹൈക്കോടതി വിമര്‍ശിച്ചു. ആരെയും എപ്പോള്‍ വേണമെങ്കിലും കേസില്‍ കുടുക്കാമെന്ന അവസ്ഥയാണിതെന്നും ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അനേ്വഷണ സംഘം വിശ്വാസ്യത വീണ്ടെടുക്കണമെന്നും കോടതി ആവശ്യപെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!