തിരുവനന്തപുരത്ത് എസി മദ്യവില്‍പ്പനശാല തുടങ്ങി; ഇനി കോഴിക്കോട്ടും.

തിരു: നാണക്കേടുകാരണം ക്യൂവില്‍ തലകുനിച്ച് മദ്യം വാങ്ങാന്‍ നിന്നവര്‍ ഇനി വിഷമിക്കേണ്ട. ഇനി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഇഷ്ടമുള്ള ബ്രാന്‍ഡ് നിങ്ങള്‍ക്കു വാങ്ങാം. അപ്പര്‍ക്ലാസ് മുന്തിയ ഇനം മദ്യം എ സി സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. തിരുവനന്തപുരം ഉള്ളൂരിലാണ് ബിവറേജ്‌സ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആദ്യ സെല്‍ഫ് എ സി ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ഈ ഔട്ട് ലെറ്റില്‍ നിന്ന് 500 രൂപയ്ക്ക് മുകളിലുള്ള റമ്മും 600 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡി, വിസ്‌കി, വോഡ്ക തുടങ്ങിയവയും 100 രൂപയ്ക്ക് മുകളിലുള്ള ചില്‍ഡ് ബിയറും വാങ്ങാം. ഇതിനുപുറമെ സാധാരണ ലഭിക്കാത്ത നിരവധി ബ്രാന്‍ഡുകളും ഈ പുതിയ ഔട്ട്‌ലെറ്റില്‍ നിന്നും ലഭിക്കും.

ഉടന്‍ തന്നെ ഇത്തരത്തിലുള്ള ഔട്ട്‌ലെറ്റുകള്‍ കൊച്ചിയിലും കോഴിക്കോട്ടും ആരംഭിക്കാനാണ് ബിവറേജ് കോര്‍പ്പറേഷന്റെ പദ്ധതി.

Share news
error: Content is protected !!
Scroll to Top