ഹൈദരബാദ്: തെലുങ്കാന രാഷ്ട്രസമിതി നേതാവും എംപിയുമായ നടി വിജയശാന്തി ടി ആര് എസ് വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നു. ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ട്.
കോ്ണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇക്കാര്യം പാര്‍ട്ടിനേതാക്കളുമായി ചര്‍ച്ചനടത്തിയതിനെ തുടര്‍ന്ന് വിജയശാന്തിയെ ചന്ദ്രശേഖര്‍ റാവു ടി ആര് എസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും ഇവരുടെ പുതിയ പാര്‍ട്ടിയിലേക്കുള്ള പാര്‍ട്ടിപ്രവേശനത്തെ എതിര്‍ത്തിട്ടുണ്ട്. അവസരവാദിയായ വിജയശാന്തി ലോകസഭ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് ടിആര്‍എസ് വിടാന്‍ തീരുമാനിച്ചതെന്നാണ് ഇവരുടെ ആരോപണം. അതെസമയം തെലുങ്കാന സംസ്ഥാനം രൂപീകരി്ച്ചതില് സന്തോഷം പ്രകടിപ്പിച്ച വിജയശാന്തിയെ ബിജെപി യും ക്ഷണിച്ചിട്ടുണ്ട്.





