തിരൂര്‍: തിരുനാവായ ക്ഷേത്രക്കടവില്‍ പിതാവിന്റെ ബലിതര്‍പ്പണത്തിനായി അമ്മയോടൊപ്പം എത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കല്‍പ്പകഞ്ചേരി സ്വദേശി വലിയവീട്ടില്‍ പരേഷ്(28) ആണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 8.30 നാണ് സംഭവം.
ബലിതര്‍പ്പണത്തിനായി മുങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. സമീപത്തുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാലുവര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് കൃഷ്ണന്‍കുട്ടിയുടെ ബലിതര്‍പ്പണത്തിനെത്തിയതായിരുന്നു ഇവര്‍.
പരേഷിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരിച്ചില്‍ തുടരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




