തിരൂരങ്ങാടി പഞ്ചായത്ത് ഓഫീസിനുമുമ്പിലെ ധര്‍ണ്ണ;ചെമ്പ കുടുംബത്തെ അറസ്റ്റ്‌ചെയ്തു.

തിരൂരങ്ങാടി: ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം തങ്ങളുടെ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നാരോപിച്ച് അനിശ്ചിതകാല ധര്‍ണ നടത്തിവരുന്ന ചെമ്പ കുടുംബത്തെ പോലീസ് അറസ്റ്റുചെയ്തു നീക്കി. സ്ത്രീകളടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന ഭൂമി തങ്ങള്‍ക്ക് പൂര്‍വികമായി കിട്ടിയതാണെന്ന്് അവകാശപ്പെട്ടാണ്് ചെമ്പ കുടുംബാംഗങ്ങള്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചത്.

ചെമ്പ കുഞ്ഞിമുഹമ്മദ്, ചെമ്പ ഇബ്രാഹീം കുട്ടി, ചെമ്പ സെയ്തലവി, ചെമ്പ മൂസഹാജി, ചെമ്പ മന്‍സൂര്‍, നഫീസ, പാത്തുമ്മാമ, ഖദീജ എന്നിവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കിയത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top