താനൂര്‍ പഞ്ചായത്ത് കോംപൗണ്ടില്‍ മാലിന്യ സംഭരണം..!

താനൂര്‍: താനൂര്‍ പഞ്ചായത്ത് കോംപൗണ്ട് മാലിന്യ സംഭരണ കേന്ദ്രമാകുന്നു.
 മാലിന്യ സംസ്‌കരണത്തിന് പദ്ധതികളില്ലാത്ത പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫീസിന് സമീപം നിക്ഷേപിക്കുകയാണ്.
 ബസ് സ്റ്റാന്റ് റോഡരികിലും ടൗണിന്റെ വിവിധ ഭാഗങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്.
 ഇവിടങ്ങളില്‍ ദുര്‍ഗന്ധവും വ്യാപകമാണ്. വലിയ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിനിറച്ച് വ്യാപാരികളും ചെറുകിട കച്ചവടക്കാരും പുറന്തള്ളുന്ന മാലിന്യം പഞ്ചായത്ത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
 പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top