തലപ്പാറയില്‍ കെ.എസ്. ആര്‍.ടി.സി ബസ് കാറിലിടിച്ച് പിതാവും മകനും മരിച്ചു.

തിരൂരങ്ങാടി : ദേശിയപാത 17ല്‍ തലപ്പാറയില്‍ വാഹനാപകടം. കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ പിതാവും മകനും ദാരുണമായി മരണപ്പെട്ടു. ഇന്ന് പകല്‍ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

കാര്‍യാത്രക്കാരായ മലപ്പുറം പാണക്കാട് സ്വദേശി പനങാട് യൂസഫ് ഹാജിയുടെ മകന്‍ ഹമീദ് (40), ഹമീദിന്റെ പത്ത് വയസുകാരന്‍ മകന്‍ ഇനാഫ് എന്നിവരാണ് മരണപ്പെട്ടത്. ഹമീദിന്റെ ഭാര്യ റെയ്ഹാനത്ത്(38), മകന്‍ ഇജാസ്(17) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കായംകുളത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെന്‍ കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Share news
error: Content is protected !!
Scroll to Top