ഡല്‍ഹി രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം

HIGHLIGHTS : ദില്ലി: ദില്ലിയില്‍ രണ്ടിടത്തുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു.

ദില്ലി: ദില്ലിയില്‍ രണ്ടിടത്തുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. തെക്കന്‍ ദില്ലിയിലെ ഫാം ഹൗസില്‍ ഉണ്ടായ വെടവിവെപ്പില്‍ ബിഎസ്പി നേതാവ് ദീപക് ഭരദ്വാജ് കൊല്ലപ്പെട്ടു. കിഴക്കന്‍ ദില്ലിയില്‍ മെട്രോ റെയില്‍വേസ്റ്റേഷന് മുന്‍വശത്തുണ്ടായ വെടിവെപ്പില്‍ ഒരു യുവതിയാണ് മരിച്ചത്.

ദീപക് ഭരദ്വാജിനെകാറിലെത്തിയ ഒരു അഞ്ജാത സംഘമാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നു രാവിലെ 9-15 ന് ഇദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

sameeksha-malabarinews

കാട്കട്ഡുമ മെട്രോ റെയില്‍വേ സ്റ്റേഷനു മുമ്പില്‍ വെച്ചാണ് യുവതിയേയും അച്ഛനേയും വെടിവെച്ചത്. യുവതിയുടെ ഭര്‍ത്താവാണ് ഇവര്‍ക്ക് നേരെ വെടിവെച്ചത്. വെടിയേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയുടെ അച്ഛനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നുച്ചക്കാണ് സംഭവം നടന്നത്. വെടിവെച്ചയുടന്‍ ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!