ബാലകൃഷ്ണപിള്ള വീണ്ടും കേഴുന്നു; ഗണേഷ് പാര്‍ട്ടിക്ക് വഴങ്ങുന്നില്ല.

തിരു: എന്തുതന്നെയായാലും തങ്ങള്‍ അച്ഛനും മകനുമാണെന്ന് പറഞ്ഞ് ചൂടാറും മുമ്പെ ബാലകൃഷ്ണപിള്ള വീണ്ടും മകനെതിരെ രംഗത്ത്. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളില്‍ വഴങ്ങുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഗണേഷ്‌കുമാര്‍ ഇനിയും നിലപാട് മാറ്റിയില്ലെങ്കില്‍ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് പിള്ള യുഡിഎഫിനോട് ആവശ്യപ്പെട്ടു. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ഛനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പിള്ള ഇക്കാര്യം ആവശ്യപ്പെട്ടത്.

അടുത്ത മാസം 2 ന് ചേരാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും പിള്ള ആവശ്യപ്പെട്ടു.

അതേ സമയം പാര്‍ട്ടിക്ക് വിധേയനായ ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ബാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാറും പ്രതികരിച്ചിരുന്നു. ഇതോടെ അച്ഛനും, മകനും ഒന്നായെന്നും കേരളാ കോണ്‍ഗ്രസ്സ് ബി യിലെ പ്രശനങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ ഗണേഷ്് പാര്‍ട്ടിക്ക് ്‌വഴങ്ങുന്നില്ലെന്ന് പിള്ള പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് വീണ്ടും നീങ്ങുകയാണ്.

 

Share news
error: Content is protected !!
Scroll to Top