Section

malabari-logo-mobile

ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

HIGHLIGHTS : താനൂര്‍: ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

താനൂര്‍: ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളാച്ചി സ്വദേശി കണ്ണിമുത്തു (23) വാണ് രക്ഷപ്പെട്ടത്. താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.

കോയമ്പത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പാസഞ്ചര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം എടുക്കാനായി ഇറങ്ങിയ യുവാവ് വണ്ടി വിട്ട ഉടനെ ഓടിക്കയറുന്നതിനിടയില്‍ തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയില്‍ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ നിറുത്തിയിട്ടു.

sameeksha-malabarinews

കൈക്കും കാലിനും സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരായ മധു, റഹ്മാന്‍, ജലീല്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയ യാത്രക്കാര്‍
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!