ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേണത്തിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു.