Section

malabari-logo-mobile

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ മുതിര്‍ന്ന അംഗമായ കുര്യന്‍ ജോസഫിന്റെ വിയോജിപ്പോടെയാണ് വിധി പ്രസ്താവം ഉണ്ടായത്.

വധശിക്ഷ നല്‍കിയിട്ടും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും പലകേസുകളിലും ജനവികാരം കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നുണ്ടെന്നും വിയോജനവിധിയില്‍ ജസ്റ്റില് കുര്യന്‍ ജോസഫ് പറഞ്ഞു.

sameeksha-malabarinews

2011 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ചാനുലാല്‍ വെര്‍മ എന്നയാളെ വധശിക്ഷക്ക് വിധിച്ച കേസാണ് പുനപരിശോധിച്ചത്. പുനപരിശോധന കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!