ചെയര്‍മാന്‍ സ്ഥാനത്തിന് ഏര്‍പ്പെടുത്തിയ ജോസ് കെ മാണിയുടെ വിലക്ക് തുടരും

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് തൊടുപുഴ മുന്‍സിഫ് കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരും. ഇതോടെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടിയുണ്ടായിരിക്കുകയാണ്.

നേരത്തെ പി ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം തൊടുപുഴ മുന്‍സിഫ് കോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ നടപടി.

Related Articles