ചവിട്ടുകളി അവതരണവും കൂട്ടായ്മയും സംഘടിപ്പിച്ചു

????????????????????????????????????

മലപ്പുറം: ജില്ലയിലെ ചവിട്ടുകളി കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി മോങ്ങം ‘നിറവ് കലാസമിതി’യുടെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ചവിട്ടുകളി അരങ്ങും, കൂട്ടായ്മയും മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗോപകുമാര്‍ പൂക്കോട്ടൂര്‍ ( ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, പി ഐ ബി -തിരുവനന്തപുരം ) അധ്യക്ഷനായിരുന്നു.

മൊറയൂര്‍ എ എം യു പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി ഹംസ , നാട്ടുകലാ കൂട്ടം ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് മങ്ങാട്, നാടന്‍ പാട്ടുകലാകാരന്‍ അതുല്‍ നറുകര , റിട്ട . പ്രൊഫ. മുഹമ്മദുണ്ണി മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു .

എം ചന്ദ്രന്‍ സ്വാഗതവും, എം ഷില്‍ജിത്ത് നന്ദിയും പറഞ്ഞു.

മോങ്ങം നിറവ് , മൊറയൂര്‍ എടപ്പറമ്പ് , ആനക്കയം , ചെറുപ്പറമ്പ് , എന്നീ സംഘങ്ങളുടെ ചവിട്ടുകളികളും , അത്താണിക്കല്‍ നെച്ചിയില്‍ റാന്തല്‍ നാടന്‍ കലാസംഘത്തിന്റെ വനിതാ ചവിട്ടുകളിയും അരങ്ങേറി.

Related Articles