Section

malabari-logo-mobile

ആവേശതിമര്‍പ്പില്‍ പൂരപ്പുഴ വള്ളംകളി: പുറത്തൂര്‍ യുവധാര ജലരാജാവ്

HIGHLIGHTS : താനൂര്‍:  രണ്ടാമത് പൂരപ്പുഴ വള്ളംകളി മത്സരത്തില്‍ പാട്ടരകത്ത് ചുണ്ടന്‍സ് പോണ്‍സര്‍ ചെയ്ത പുറത്തൂര്‍ ബോട്ട് ജെട്ടി യുവധാര ജലരാജാവ്. ഒഴൂര്‍ പഞ്ചായത്ത...

താനൂര്‍:  രണ്ടാമത് പൂരപ്പുഴ വള്ളംകളി മത്സരത്തില്‍ പാട്ടരകത്ത് ചുണ്ടന്‍സ് പോണ്‍സര്‍ ചെയ്ത പുറത്തൂര്‍ ബോട്ട് ജെട്ടി യുവധാര ജലരാജാവ്. ഒഴൂര്‍ പഞ്ചായത്തിന്റെ പിന്തുണയോടെ തുഴയെറിഞ്ഞ പടവീരനും പരിയാപുരം ചുണ്ടന്‍ സ്പോണ്‍സര്‍ ചെയ്ത കായല്‍ കുതിരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനത്തെത്തിയ യുവധാര ടീമിന് അന്‍പതിനായിരം രൂപയും ട്രോഫിയും വി.അബ്ദു റഹ്മാന്‍ എം.എല്‍.എ സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.

വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ‘എന്റെ താനൂര്‍ ‘ പദ്ധതിയോടനുബന്ധിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി താനൂര്‍ ഒട്ടും പുറത്ത് പൂരപ്പുഴയിലാണ് ആവേശകരമായ രണ്ടാമത് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ചായിരുന്നു വള്ളംകളി. വന്‍ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. മലപ്പുറം ജില്ലയില്‍ ബിയ്യം കായലില്‍ മാത്രമാണ് വള്ളംകളി നടക്കുന്നത്. കഴിഞ്ഞവര്‍ഷം പ്രളയമായതിനാല്‍ പുരപ്പുഴയില്‍ വള്ളംകളി നടന്നിരുന്നില്ല.

sameeksha-malabarinews

മത്സരം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷയായ താനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസാഖ്, താനാളൂര്‍,ഒഴൂര്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.മുജീബ് ഹാജി, കെ.വി പ്രജിത, അസ്‌ക്കര്‍ കോറാട്, ഹംസു മേപ്പറമ്പത്ത്, സുരേഷ് ബാബു, കെ.ടി ശശി, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. തിരൂര്‍ തഹസില്‍ദാറും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ടി.മുരളി സ്വാഗതവും ട്രഷറര്‍ വി അബ്ദുറസാഖ് നന്ദിയും പറഞ്ഞു. വി അബ്ദുറഹ്മാന്‍ എം എല്‍ എ സമ്മാനദാനം നിര്‍വ്വഹിച്ചു.
ആവേശകരമായ വള്ളം കളി മത്സരം കാണാന്‍ പൂര പുഴയ്ക്ക് ഇരുകരകളിലുമായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് ഒത്തുകൂടിയത്. ജൂനിയര്‍ കായല്‍ കുതിര, പടവീരന്‍, സൂപ്പര്‍ ജെറ്റ്, ഗരുഡ, കായല്‍ പട, യുവരാജ, വടക്കും നാഥന്‍, വജ്ര, ജൂനിയര്‍ പറക്കും കുതിര, പുളിക്കകടവന്‍, പാര്‍ത്ഥസാരഥി, യുവധാര വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാര്‍ത്ഥസാരഥിയായിരുന്നു ഒന്നാമത് പൂരപ്പുഴ വള്ളംകളിയില്‍ ജേതാക്കള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!