HIGHLIGHTS : തിരു: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണ

തിരു: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചു.
രാവിലെ 8.30 ന് സഭ തുടങ്ങി ചോദേ്യാത്തര വേള ആര#ംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. ഗണേഷിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ ഉള്ള പത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. ബഹളം നിയന്ത്രണാതീതമായപ്പോള്‍ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.
ഗാര്‍ഹിക നിയമം ലംഘിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭനടപടികളോട് സഹകരിക്കാതിരുന്നത്. മുഖ്യമന്ത്രി നിയമ ലംഘനം നടത്തുക മാത്രമല്ല നിയമ സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു.
താന്‍ തല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്ന യാമിനിയുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.
അതെ സമയം ഗണേഷ് കുമാര്‍ വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഗണേഷിന്റെ ഭാര്യ ഇന്നലെ രാത്രിയില്‍ തനിക്ക് രണ്ട് പരാതികള്‍ നല്‍കിയതായും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.