കോഴിക്കോട് കളക്ടര്‍ക്ക് നേരെ വധശ്രമം ; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടര്‍ കെ വി മോഹന്‍കുമാറിനെ മണല്‍മാഫിയ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

മണല്‍ കടത്തിയിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോഴിക്കോട് ചക്കുംകടവ് എന്‍.വി ഹൗസില്‍ എന്‍.വി റിയാസ്(21),ടിപ്പറിന് അകമ്പടിയായി ബൈക്ക് ഓടിച്ച പൊക്കുന്ന് പട്ടേല്‍ത്താഴം ഒതയമംഗലത്തുപറമ്പില്‍ ഷെറീന മന്‍സിലില്‍ കെ പി റാഷികപൂര്‍(27) എന്നിവരാണ് അറസ്റ്റിലായത്.

സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച മണല്‍കടത്ത് പിടികൂടാനിറങ്ങിയ കളക്ടറുടെ കാറിനുമുകളിലേക്ക് മണല്‍ ലോഡിറക്കി അദേഹത്തെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കോഴിക്കോട് കളക്ടര്‍ക്ക് നേരെ വധശ്രമം

Share news
error: Content is protected !!
Scroll to Top