കോഴിക്കോട് പേപ്പട്ടി ആക്രമണം; നിരവധി പേര്‍ ചികില്‍സ തേടി

DOGsബാലുശ്ശേരി: പേപ്പട്ടിയുടെ കടിയേറ്റ വളര്‍ത്തു മൃഗങ്ങളുടെ പാല്‍ ഉപയോഗിച്ച നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. പേ ഇളകിയതിനെ തുടര്‍ന്ന് കാക്കൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം വളര്‍ത്തു മൃഗങ്ങളെ മരുന്ന് കുത്തിവെച്ച് കൊന്നിരുന്നു. ഇവയെ പേപ്പട്ടി കടിച്ച വിവരം അറിയാതെ പാല്‍ സൊസൈറ്റിയിലും വീടുകളിലും നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചവരാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്.

ഒരു മാസത്തോളമായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടികള്‍ വിഹരിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയോടെ പുന്നശ്ശേക്കടുത്ത് രാമല്ലൂരില്‍ രണ്ട് പേരെ പേപ്പട്ടി കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു.

പേപ്പട്ടി ശല്ല്യം രൂക്ഷമായതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. അതേസമയം അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top