മന്ത്രവാദത്തെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവം; ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട് പരിശോധിച്ചു

Untitled-1 copyഎടപ്പാള്‍: മന്ത്രവാദത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീ മരിച്ച സംഭവത്തില്‍ മരിച്ച ഫര്‍സാനയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. മാറഞ്ചേരി പുറങ്ങ് കൊടാട്ടില്‍ നിഷാറിന്റെ ഭാര്യ ഫര്‍സാന (20) യുടെ ഭര്‍തൃസഹോദരിയുടെ വീട്ടിലാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു കുപ്പിയില്‍ കലക്കിയ മരുന്നും മറ്റു ചില മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകള്‍ ഫര്‍സാനക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചവയാണോ എന്ന് പരിശോധിക്കുമെന്നും ഉദേ്യാഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് കെ കെ രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘത്തോടൊപ്പം പൊന്നാനി എസ്‌ഐ മുഹമ്മദ് ലത്തീഫ്, എ എസ് ഐ അരവിന്ദന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

അപസ്മാര രോഗത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫര്‍സാനയെ വിദഗ്ദ്ധ ചികില്‍സക്കാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഭര്‍തൃസഹോദരിയുടെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. അവിടെ വെച്ചാണ് കൊണ്ടോട്ടിയിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തില്‍ മന്ത്രവാദ ചികില്‍സ നടത്തിയതായും തുടര്‍ന്ന് ഫര്‍സാന മരണപ്പെടുകയും ചെയ്തതായി അമ്മാവന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് പൊന്നാനി സി ഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ അനേ്വഷണം ആരംഭിക്കുകയും ഭര്‍തൃസഹോദരിയുടെ വീട് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്കായിരിക്കും നടപടി സ്വീകരിക്കുക എന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top