കുര്‍ദുകള്‍ ഇറാഖില്‍ മൂന്ന് പട്ടണങ്ങള്‍ പിടിച്ചെടുത്തു

kurdish forceബാഗ്ദാദ്: ഇറാഖില്‍ കുര്‍ദുകളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളും തമ്മില്‍ മ്യൂസില്‍ ഡാം പിടിച്ചെടുക്കാന്‍ പോരാട്ടം തുടരുന്നു. ഇറാഖിലെ ഏറ്റവും വലിയ ഡാമാണിത്. ഡാമിനു സമീപത്തെ മൂന്ന് നഗരങ്ങള്‍ കുര്‍ദുകള്‍ പിടിച്ചെടുത്തു. മൊസ്യൂളില്‍ നിന്നുള്ള 15 കിലോമീറ്റര്‍ കിഴക്കുള്ള തെല്‍ സക്ഫ് പട്ടണം ഇന്ന് രാവിലെയാണ് സേന പിടിച്ചെടുത്തത്.

ഈ മാസം ഏഴിനാണ് മൊസ്യൂള്‍ ഡാം സുന്നി വിമതര്‍ പിടിച്ചെടുത്തത്. ഇറാഖിലെ പ്രധാനപ്പെട്ട വൈദ്യുത പദ്ധതിയാണ് മൊസ്യൂള്‍ ഡാം. ഈ ഡാമിലേക്കുള്ള നിയന്ത്രണം മറ്റു നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും വൈദ്യുതി നിയന്ത്രിക്കാനും വിമതര്‍ക്ക് സാധ്യമാകും.

കുര്‍ദിഷ് പ്രവിശ്യയുടെ തലസ്ഥാനമായ ഇര്‍ബിലിനടുത്തും മൊസ്യൂളിലും യുഎസ് കനത്ത വ്യോമാക്രമണം നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top