ബ്രിട്ടണില്‍ അടച്ചിട്ട കണ്ടെയ്‌നറില്‍ 35 ഇന്ത്യക്കാരെ കണ്ടെത്തി

imagesലണ്ടന്‍: ബ്രിട്ടണില്‍ അടച്ചിട്ട ഒരു കണ്ടെയ്‌നറിനുള്ളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 35 ഇന്ത്യക്കാരെ കണ്ടെത്തി. എസക്‌സിലെ ടില്‍ബറി തുറഖമുഖത്തെ കപ്പലിലാണ് സംഭവം. ആളുകളെ പൂട്ടിയിട്ട നിലയില്‍ കണ്ടത് ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നും വന്ന കണ്ടെയ്‌നറിനുള്ളിലാണ്. കണ്ടെയ്‌നറിന്റെ ഉള്ളില്‍ നിന്നും നിലവിളിയും ബഹളവും കേട്ടതിനെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാര്‍ തുറന്നു നോക്കിയപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന ആളുകളെ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു.

കണ്ടെയ്‌നറിനുള്ളിലെ അവശരായ ആളുകളെ പോലീസും കപ്പല്‍ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതെ തുടര്‍ന്ന് തുറമുഖത്തെ മറ്റ് അമ്പത് കണ്ടെയ്‌നറുകളിലും പൊലീസ് പരിശോധന നടത്തി.

സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി അധികൃതര്‍ അറിയിച്ചു. സംഭത്തില്‍ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top