കുര്യന്റെ രാജി; പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ഇടത് എംപിമാര്‍ക്ക് മര്‍ദ്ദനം.

HIGHLIGHTS : ദില്ലി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്

malabarinews

ദില്ലി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ഇടതുപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ എംപി മാരായ ടിഎന്‍ സീമയ്ക്കും എംബി രാജേഷിനും പോലീസ് മര്‍ദ്ദനം.

sameeksha

സമാധാനപരമായി പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ പ്രകടനം നടത്തിയ ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.

സമാധനപരമായി നടത്തിയ പ്രതിഷേധ സമരത്തില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് തങ്ങളെ പോലീസ് മര്‍ദ്ദിച്ചതെന്ന് എംബി രാജേഷ് എംപിയും ടിഎന്‍ സീമയും പറഞ്ഞു. അതെ സമയം മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

നേരത്തെ പിജെ കുര്യന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകരും എഐവൈഎഫ് പ്രവര്‍ത്തകരും പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പരതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!