മലപ്പുറം: കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ കുടുംബശ്രീ 16 ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സുരക്ഷയിലും ഉന്നമനത്തിലും കുടുംബശ്രീ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു. കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ റ്റി. സുലൈഖാബി, മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ റസാഖ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.



