Section

malabari-logo-mobile

സ്ഥാനമൊഴിയാന്‍ തയ്യാര്‍;പന്ന്യന്‍; സിപിഐയില്‍ കടുത്ത അച്ചടക്ക നടപടി

HIGHLIGHTS : തിരു : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തലസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ അനേ്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിപിഐയില്‍ കടുത്ത അച്ചടക്ക നടപ...

pannyanതിരു : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തലസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ അനേ്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിപിഐയില്‍ കടുത്ത അച്ചടക്ക നടപടി. റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാന ഘടകം വെഞ്ഞിറാമൂട് ശശിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചു. സെക്രട്ടറിയേറ്റ് തീരുമാനം എക്‌സിക്യൂട്ടീവ് ചര്‍ച്ചചെയ്യും. ശശിക്കെതിരെ മറ്റ് സംഘടനാ നടപടികളും എക്‌സിക്യൂട്ടീവ് ആലോചിക്കും.

ദേശീയ നിര്‍വ്വാഹക സമിതി അംഗമായ സി ദിവാകരനെതിരെ നടപടിക്ക് ദേശീയ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അനേ്വഷണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പി രാമചന്ദ്രന്‍ നായര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

sameeksha-malabarinews

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന ബെന്നറ്റ് എബ്രഹാം ഒരു കോടി രൂപ പാര്‍ട്ടിക്ക് കോഴ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇത് സി പി ഐ സംസ്ഥാന ഘടകത്തില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!