നടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എറണാകുളം ആശുപത്രിയില്‍ കാലുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കാലിന് ചികില്‍സ നടത്തികൊണ്ടിരിക്കെ അദ്ദേഹത്തിന് കഴുത്തിനും വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന് സ്‌പോണ്ടിലൈസിസ് എന്ന അസുഖമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



