കനോലി കനാല്‍ നവീകരണത്തിന് 2.4 കോടി രൂപ അനുവദിച്ചു.

കോഴിക്കോട്: കനോലി കനാല്‍ ആദ്യഘട്ട നവീകരണത്തിനായി 2.4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ജലവിഭവ വകുപ്പാണ് തുക അനുവദിച്ചതെന്ന് കലക്ടര്‍ സി എ ലത അറിയിച്ചു. നിവീകരണത്തിന്റെ ഭാഗമായി പുതിയറ മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള 8.8 കിലോമീറ്റര്‍ ഭാഗം ചെളി നീക്കുകയും കാടു വെട്ടി തെളിക്കുകയും 607 മീറ്റര്‍ സ്ഥലത്ത് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുകയും ചെയ്തു.

യോഗത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അസിസ്റ്റന്‍ഡ് കലക്ടര്‍ ഹിമാന്‍ഷ് കുമാര്‍ റായ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോസ് എബ്രഹാം, കനോലി കനാല്‍ ഡവലപ്പ്‌മെന്റ് കമ്മറ്റി വൈസ് ചെയര്‍മാന്‍ സി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top