HIGHLIGHTS : കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സര്‍ക്കാറിതെിരെ ഹൈക്കോടതിയുടെ
കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സര്‍ക്കാറിതെിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തങ്ങള്‍ ക്ഷിയല്ലാത്ത ഐസ്‌ക്രീം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വി എസ് അച്യുതാനന്ദന് നല്‍കുന്നതിന് സര്‍ക്കാര്‍ എന്തിനാണ് എതിരുനില്‍ക്കുന്നതെന്ന് കോടതി ആരാഞ്ഞു.
സര്‍ക്കാറല്ല പ്രതികളാണ് ഇതിനെ എതിര്‍ക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഐസ്‌ക്രീം അട്ടിമറിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിഎസ്സിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേടതിയുടെ ഈ പരാമര്‍ശം.
നേരത്തെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി വിഎസിന് നല്‍കാമെന്ന് കോഴിക്കോട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.