ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ കയറ്റിയ രണ്ടുപേര്‍ അറസ്റ്റില്‍

നോയിഡ: ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ അപ്‌ലോഡ് ചെയ്തതിന് രണ്ടു ‘പോര്‍ണോ’ വെബ്‌സൈറ്റ് ഓപ്പറൈറ്റര്‍ മാരെ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തു.

നോയിഡയില്‍ താമസക്കാരായ ദമ്പതികള്‍ വിനോദയാത്രയ്ക്കായ് യുപിയിലെ മഥുര, രാജസ്ഥാനിലെ ജയപ്പുര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കവെ മഥുരയിലെ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സ്ഥാപിച്ച ഒളിക്യാമറ ഉപയോഗിച്ച് കിടപ്പറരംഗങ്ങള്‍ പകര്‍ത്തുകയായിരുന്നത്രെ.പിന്നീട് ഈ ഓപ്പറേറ്റര്‍മാര്‍ ഈ വീഡിയോ ക്ലിപ്പിങുകള്‍ 12 അശ്ലീലസൈറ്റകളില്‍ കയറ്റുകയായിരുന്നു. എന്ന് പോലീസ് പറഞ്ഞു.

തങ്ങളുടെ വീഡിയോക്ലിപ്പിങ്‌സ് നെറ്റില്‍ പരക്കുന്ന വിവരം അറിഞ്ഞ് കടുത്ത മാനസികസമ്മര്‍ദ്ധത്തിലായ ഇവര്‍ പോലീസില്‍ വിവരമറിയിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഈ ക്ലിപ്പിങ്‌സുകള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പഞ്ചാബിലെ ജലന്തറില്‍ നിന്ന് അങ്കൂര്‍, ഹര്‍വീന്ദര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലുടമകളും അശ്ലീല വെബ്‌സൈറ്റ് ഓപ്പറൈറ്റര്‍മാരും ഉള്‍പ്പെട്ട അന്തര്‍ദേശിയ റാക്കറ്റുകളില്‍ പെട്ടവരാണ് ഇതിന് പിന്നിലെന്ന്് പോലീസ് സൈബര്‍സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ത്രിവേണി സിംഗ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top