ഐശ്വര്യ തിരിച്ചുവരവിനൊരുങ്ങുന്നു

ഇന്ത്യയുടെ സ്വന്തം ലോക സുന്ദരി ഐശ്വര്യാറായ് സിനിമാ ലോകത്തേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. വിവാഹത്തിനും പ്രസവത്തിനും ശേഷം മുടങ്ങിപ്പോയ ചില പ്രൊജക്റ്റുകളുടെയും പുതിയ ചിലതിന്റേയും തിരക്കഥകള്‍ വായിച്ച് തുടങ്ങിയെന്നും ഇതിലേതെങ്കിലും ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

ഐശ്വര്യയുടെ രണ്ടാം വരവ് ഏതായാലും ചില്ലറക്കാരോടൊപ്പമായിരിക്കില്ല. ഇന്ത്യന്‍ ഹിറ്റ്‌മേക്കര്‍ മണിരതനത്തിന്റെ പുതിയ ചിത്രത്തിന്റേയും ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിന്റെയും ഓഫറുകളാണ് ഐശ്വര്യക്ക് മുന്നിലുള്ളത്.

1982 ലെ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രം ബേമിസാലിന്റെ റീമേക്കാണ് കരണ്‍ ജോഹറിന്റെ ചിത്രം. പഴയ സുന്ദരിയാകാന്‍ ആരാധ്യയുടെഅമ്മ ഐശ്വര്യ കടുത്ത യോഗാപരിശീലനത്തിലും ഡയറ്റിങ്ങിലുമാണത്രെ.

Share news
error: Content is protected !!
Scroll to Top