HIGHLIGHTS : മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് ബിസിസിഐ അനേ്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശ്രീശാന്തിനെ ഉള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സിലെ

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് ബിസിസിഐ അനേ്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശ്രീശാന്തിനെ ഉള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സിലെ നാലുകളിക്കാരും ഒത്തുകളിച്ചു. സവാനി കമ്മീഷന്റെ റിപ്പോര്‍ട്ട് ബിസിസിഐ അച്ചടക്ക സമിതിയില്‍ സമര്‍പ്പിക്കും. ആരോപണ വിധേയനായ കളിക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം റണ്ണുകള്‍ വഴങ്ങുകയായിരുന്നുവെന്നും മൊഹാലി മല്‍സരത്തില്‍ പന്ത് എറിഞ്ഞത് ഇതു പ്രകാരമാണെന്നും കമ്മീഷന്‍ കണ്ടെത്തി. ടെലഫോണ്‍ സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിച്ചാണ് അനേ്വഷണ കമ്മീഷന്‍ നിഗമനത്തിലെത്തിയിരിക്കുന്നത്. കുറ്റാരോപിതര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും 5 വര്‍ഷം വരെ തടവ് വിലക്ക് ലഭിക്കാവുന്ന കുറ്റമാണിതെന്നും കമ്മീഷന്‍ പറഞ്ഞു. കേസില്‍ ആരോപിതരായ അങ്കിത് ചവാന് 10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ വിലക്കും അജിത് ചാന്ദ്‌ലക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ചുള്ള അന്തിമ കരട് റിപ്പോര്‍ട്ട് രവി സമാനി ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ സമര്‍പ്പിക്കും. ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റപത്രം അപൂര്‍ണ്ണമാണെന്നും ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെന്നും പോരയ്മകള്‍ നികത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 12 ന് മുമ്പ് കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ അജിത് ചാന്ദ്‌ല ഉള്‍പ്പെടെ കേസിലെ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ചാന്ദ്‌ലയും വാതുവെപ്പുകാരും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായുള്ള തെളിവുകള്‍ ദുര്‍ബലമാണെന്നും പറഞ്ഞ് കോടതി ഒരു മാസത്തിനകം അനേ്വഷണം പൂര്‍ത്തിയാക്കാനും പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 21 പ്രതികളുടെ ജാമ്യം റദ്ധക്കണമെന്നാവശ്യപെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി ഒക്‌ടോബര്‍ 7 ലേക്ക് മാറ്റി.
മെയ് 16 നാണ് രാജസ്ഥാന്‍ താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദ്‌ല, അങ്കിത് ചവാന്‍, എന്നിവരുള്‍പ്പെടെ വാതുവെപ്പ് കാരെയും ഇടനിലക്കാരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും ഡല്‍ഹി പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യമായ മക്കോക ചുമത്തിയിരുന്നു.