HIGHLIGHTS : തിരു: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം വിഭജിച്ചു. തിരുവനന്തപുരം
തിരു: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം വിഭജിച്ചു. തിരുവനന്തപുരം സിബിഐ പ്രതേ്യക കോടതിയാണ് കുറ്റപത്രം വിഭജിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളുടെ വിചാരണ ഉടന്‍ തുടങ്ങും. ലാവ്‌ലിന്‍ കേസില്‍ ഇതുവരെ ഹാജരാകാത്ത 2 വിദേശ പ്രതികളെ മാറ്റി നിര്‍ത്തി മറ്റ് 7 പേരുടെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപെട്ട് പിണറായി വിജയനും മറ്റൊരു പ്രതിയായ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മേനോനും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ കുറ്റപത്രം വിഭജിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ പ്രതേ്യക കോടതി കുറ്റപത്രം വിഭജിക്കാന്‍ വിധിച്ചിരിക്കുന്നത്.
സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി പ്രതിനിധി ഒറ്റതവണപോലും വിചാരണക്ക് ഹാജരായിട്ടില്ല. ഇവര്‍ക്ക് സമന്‍സ് കൈമാറാന്‍ പോലും സിബിഐക്ക് കഴിഞ്ഞിരുന്നില്ല. ഇതു കൊണ്ടു തന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോവുകയായിരുന്നു.
പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് പിണറായി വിജയന്‍ ഹരജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.