തിരു: സോളാര്‍ കേസില്‍ ആരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപെട്ട് എല്‍ഡിഎഫ് ആരംഭിക്കാനിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരം നേരിടാന്‍ കേരളം കേന്ദ്ര സേനയുടെ സഹായം തേടിയിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇരുപതു കമ്പനി സിഐപിഎഫ് സേനയുടെ സഹായമാണ് കേരളം ആവശ്യപെട്ടിരിക്കുന്നത്.
അതേസമയം എല്‍ഡിഎഫ് സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




