HIGHLIGHTS : കൊച്ചി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍
കൊച്ചി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ക്രിസതുമസ് ആഘോഷത്തിനുശേഷം കൊച്ചിയില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികരായ ലാത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. രാവിലെ 8 മണിയോടെയാണ് ഇവര്‍ എത്തിയത്. പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാനായി നാവികര്‍ കൊല്ലം കോടതിയിലേക്ക് തിരിച്ചു.
ഇന്ത്യയിലേക്ക് വിമാനം കയറുന്നിന് മുമ്പ് ഇറ്റലിയിലെ സിയാപിനോ വിമാനത്താവളത്തില്‍ കയറുന്നതിന് മുമ്പായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇവരെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ക്രിസ്തുമസ് ആഘോഷിക്കാന്‍ നാവികരെ വിട്ടയക്കണമെന്ന ഇററലിയുടെ ആവശ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 23 ന് കോടതി ഇവരെ ജനുവരി പത്തിനകം തിരിച്ചെത്തണമെന്ന ഉപാധികളോടെ പോകാന്‍ അനുവദിക്കുകയായിരുന്നു.
നാവികര്‍ ഇന്ത്യന്‍ നിയമ നടപടിക്ക് പൂര്‍ണമായും വിധേയരാകുമെന്നും. ജാമ്യതുകയായ് കെട്ടിവെച്ച 6 കോടി രൂപ തിരികെ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും നാവികരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
MORE IN പ്രധാന വാര്‍ത്തകള്‍
