ഇന്ത്യക്കാരല്ലാം എന്റെ ജനങ്ങള്‍ ഹിന്ദു ജാഗരണമഞ്ചിന് ചുട്ടമറുപടിയുമായി സുഷമ സ്വരാജ്

ദില്ലി: മുസ്ലിങ്ങളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന ഹിന്ദു സംഘടനകളുടെ വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി മന്ത്രിയുടെ ട്വിറ്റ്.

ഇന്ത്യ എന്റെ രാജ്യമാണെന്നും ഇന്ത്യക്കാര്‍ എന്റെ ജനങ്ങളും ജാതി, മതം, ഭാഷ ,സംസ്ഥാനം എന്നിവയ്‌ക്കൊന്നും ഞാന്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും സുഷമസ്വരാജ് തന്റെ ട്വിറ്റില്‍ കുറിച്ചു.

സുഷമ സ്വരാജ് മുസ്ലീം വിസ മാത്രമാണ് പരിഗണിക്കുന്നതെന്നും ഹിന്ദുക്കള്‍ക്ക് വിസ ലഭിക്കാന്‍ ഏറെ ത്യാഗം അനുഭവിക്കണം എന്നാണ് ഹിന്ദു ജാഗരണ്‍ സംഘടനയുടെ വിമര്‍ശനം.