HIGHLIGHTS : ന്യൂടൗണ്‍്: അമേരിക്കയില്‍ പിഞ്ചുകുട്ടികളടക്കം പഠിക്കുന്ന സ്‌കൂളിലുണ്ടായ
ന്യൂടൗണ്‍്: അമേരിക്കയില്‍ പിഞ്ചുകുട്ടികളടക്കം പഠിക്കുന്ന സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 20 കുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സമയം രാവിലെ 9.30 മണിക്കാണ് കൂട്ടക്കൊലയുണ്ടായത്. നിരവധിപേര്‍ ഗുരുതരാമയി പരിക്കേറ്റ് ആശുപത്രിയിലാണ്.
ആദം ലാന്‍സ എന്ന 20 വയസ്സുകാരനാണ് ഇരു കൈകളിലുമുള്ള തോക്കുമായി തുരുതുരാ വെടിയുതിര്‍ത്തത്. ന്യൂടൗണിലെ സാന്റി ഹൂക്ക് എലിമെന്ററി സ്‌കൂളിലെ അഞ്ചുവയസു മുതല്‍ പത്തുവയസുവരെയുള്ള കുട്ടികള്‍ക്കാണ് വെടിയേറ്റത്. പതിനെട്ടോളം കുഞ്ഞുങ്ങള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

സംഭവമറിഞ്ഞ് അലമുറയിട്ട് സ്‌കൂളിലേക്ക് ഓടിയെത്തിയ രക്ഷകര്‍ത്താക്കള്‍ക്കിടയിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നു വന്നത്. അക്രമിയെ പിന്നീട് ക്ലാസ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അമേരിക്കയില്‍ ഇത്തരത്തിലുള്ള വെടിവെപ്പുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പോര്‍ട്ട് ലാന്റിലെ ഒരു മാളില്‍ ഇത്തരം വെടിവെപ്പില്‍ ഈ ആഴ്ചയില്‍ തന്നെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.