HIGHLIGHTS : ബോസ്റ്റണ്‍ :അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തണ്‍ മത്സരത്തിന്റെ ഫിനിഷിങ്ങ് പോയന്റിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ബോസ്റ്റണ്‍ :അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തണ്‍ മത്സരത്തിന്റെ ഫിനിഷിങ്ങ് പോയന്റിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഫിനിഷിങ് പോയിന്റിലുണ്ടായിരുന്ന ബൈസ്റ്റാന്‍ഡര്‍മാര്‍ക്കും ഓട്ടക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് 4 മണിക്കാണ് അപകടമുണ്ടായത്. 27,000 ത്തോളം വരുന്ന ഓട്ടക്കാരില്‍ കുറച്ചുപേര്‍ മാത്രമായിരുന്നു അപ്പോള്‍ ഫിനിഷ് ചെയ്തിരുന്നത്.
സംഭവം നടന്നതോടെ അമേരിക്കയില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ പുറത്ത് കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.

മാരത്തോണ്‍ ഓട്ടക്കാര്‍ കടന്നുപോകുന്ന വഴിയിലും ഫിനിഷിങ് പോയിന്റിലും പതിനായിരങ്ങളാണ് തിങ്ങിനിറഞ്ഞ് നിന്നിരുന്നത്. മരത്തോണ്‍ ആരംഭിച്ച് 5 മണിക്കൂറിന് ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഈ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുശേഷം മൂന്ന് മൈല്‍ അകലെയുള്ള ജോണ്‍ എഫ് കെന്നടി ലൈബ്രറിക്ക് സമീപത്തും മറ്റൊരു സ്‌ഫോടനമുണ്ടായി.