Section

malabari-logo-mobile

സ്വര്‍ണ്ണത്തിന് റെക്കോഡ് വിലയിടിവ്: പവന് 19,800 രൂപ

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വിലയിടിവ് തുടരുന്നു.

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വിലയിടിവ് തുടരുന്നു. ഇന്ന് പവന് 1,000 രൂപ കുറഞ്ഞ് 19,800 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയായി. ഇതോടെ സ്വര്‍ണ്ണ വിലയില്‍ ഒരാഴ്ചക്കിടയില്‍ 2240 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള വിപണിയില്‍ ഉണ്ടായിരിക്കുന്ന ചാഞ്ചാട്ടമാണ് സര്‍ണ്ണ വിപണിയില്‍ ഇപ്പോഴത്തെ കുറവിനിടയാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വ്വര്‍ണ്ണവിലയില്‍ കുറവ് ഉണ്ടായതിനെ തുടര്‍ന്ന് വ്യാപാരികള്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങി സിറ്റോക്ക് ചെയ്യാന്‍ താല്‍പത്യം കാണിക്കുന്നുണ്ട്. അതേസമയം വിപണി വില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണ്ണത്തില്‍ പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ താല്‍പര്യപ്പെടാത്തത് ആഭ്യന്തര വിപണിയില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!