സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
പൊന്നാനി : വിഷുവിന്റെ തലേ ദിവസം രാത്രിയില്‍ ചമ്രവട്ടം പാലത്തില്‍ പരിക്കുകളോടെ അവശയായി കണ്ട പെണ്‍കുട്ടിയെ കൂടുതല്‍ വിദഗ്ദ്ധ ചികത്സക്കായി തൃശ്ശുര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ രാത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തിരൂര്‍ ഫറോഖ് സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തെ പറ്റി പോലീസിന്റെ വിശദീകരണം ഇങ്ങിനെ. പൊന്നാനി ചമ്രവട്ടത്ത് താമസക്കാരിയായ 17 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് ഫറോക്ക് സ്വദേശി അബി എന്ന യുവാവുമായി ഫോണില്‍ ബന്ധമുണ്ടായിരുന്നു. മാസങ്ങളായി തുടരുന്ന ഫോണ്‍ വിളിക്കൊടുവില്‍ അബിയെ കാണാന്‍ അബിയുടെ സൂഹൃത്തായ തിരൂര്‍ സ്വദേശിയുമൊന്നി്ച്ച് ബൈക്കില്‍ ഫറോക്കിലേക്ക് പോയെങ്ങിലും അബിയെ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിച്ചില്ല. തൂടര്‍ന്ന് തിരച്ചുവരവെ പാലത്തിനടുത്തു വെച്ച് തിരൂര്‍ സ്വദേശിയായ യുവാവി ബൈക്കില്‍ നിന്ന് തള്ളിയിടുകയായിരുന്നത്ര പെണ്‍കുട്ടി റോഡരുകില്‍ അ്‌വശയായി കിടക്കുന്നതു കണ്ട് നാട്ടുകരെ വിവരമറിയിക്കുകയായിരുന്നു. നാട്ടൂകാരാണ് പെണ്‍കുട്ടിയെ പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചത്



