HIGHLIGHTS : അമേരിക്ക: മൂര്‍ അമേരിക്കയിലെ ഒക്ലഹോമയില്‍ ഉണ്ടായ ചുഴലികാറ്റില്‍ വന്‍ നാശനഷ്ടം. ഇതു വരെ 91 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 60 - ഓളം പേര്‍ക്ക് പരിക്കേ...
അമേരിക്ക: മൂര്‍ അമേരിക്കയിലെ ഒക്ലഹോമയില്‍ ഉണ്ടായ ചുഴലികാറ്റില്‍ വന്‍ നാശനഷ്ടം. ഇതു വരെ 91 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 60 – ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ നിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ചുഴലികൊടുങ്കാറ്റ് ഇനിയും ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അമേരിക്കയുലെ മധ്യ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന ശക്തമായ ചുഴലികാറ്റില്‍ വന്‍ നാശനഷ്ടമാണ് അമേരിക്കയുടെ മധ്യസംസ്ഥനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഒക്ലഹോമ നഗരത്തില്‍ മാത്രം നിരവധി വീടുകളും, കെട്ടിടങ്ങളും തകരുകയും തീപിടിക്കുകയും ചെയ്തു. നഗരത്തിലെ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും തടസ്സപെട്ടിരിക്കുകയാണ്.


മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലികാറ്റ് രൂപപെട്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.