അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഡിഎംകെയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു.

HIGHLIGHTS : ദില്ലി: ഡിഎംകെയില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക്

malabarinews

ദില്ലി: ഡിഎംകെയില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അഞ്ച് മന്ത്രിമാരും രാജികത്ത് നല്‍കി. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ രാജി പ്രഖ്യാപിച്ചത്. ഡിഎംകെയിലെ ഭിന്നത കാരണം മൂന്ന് മന്ത്രിമാര്‍ മാത്രമാണ് ആദ്യം രാജികത്ത് നല്‍കിയത്. എസ് ജഗത് രക്ഷകന്‍, എസ് ഗാന്ധി സെല്‍വന്‍, എസ്എസ് പളനി മാണിക്യം എന്നിവരാണ് ആദ്യം രാജി നല്‍കിയത്. എന്നാല്‍ എംകെ അഴകിരി, ഡി നെപ്പോളിയന്‍ എന്നിവര്‍ പിന്നീട് പ്രതേ്യകം എത്തിയാണ് രാജി നല്‍കിയത്.

sameeksha

അഴഗിരിയും നെപ്പോളിയനും വ്യത്യസ്തമായ നിലപാടെടുക്കാന്‍ പല കാരണങ്ങളാണുണ്ടായിരുന്നത്. സ്റ്റാലിനും അഴകിരിയും തമ്മില്‍ പാര്‍ട്ടി നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നില്‍ക്കുന്നുണ്ട് അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനം രാജിവെക്കുകയും, പാര്‍ട്ടി സ്ഥാനം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യത്തില്‍ താന്‍ ഒറ്റപ്പെടുമെന്ന ആശങ്കയാലാണ് അഴകിരി ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ശ്രീലങ്കക്കെതിരായ പ്രമേയം ശക്തമായിരിക്കണമെന്നും ഇന്ത്യ അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമെന്നും കേന്ദ്രമന്ത്രി പി ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ഭേദഗതിക്കായുള്ള ചര്‍ച്ച നടന്നു വരികയാണ്. വെള്ളിയാഴ്ച അനുകൂല തീരുമാനമുണ്ടായാല്‍ യുപിഎ വീണ്ടും പിന്‍തുണക്കുന്ന കാര്യം ആലോചിക്കുമെന്നും ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!