HIGHLIGHTS : തിരു : സംസ്ഥാനത്ത് അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍

തിരു : സംസ്ഥാനത്ത് അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
2013 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ കയറുന്നവര്‍ക്കാണ് ഇത് ബാധകം . കുറഞ്ഞത് ശമ്പളത്തിന്റെ 10 ശതമാനം ഇതിനായി പിടിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2002 ലെ ആന്‌റണി സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന ആനുകൂല്യങ്ങള്‍ വെട്ടിക്കുറ്ചത് പോലുള്ള നീക്ക്ങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പായി ഇതിനെ വിലയിരുത്തപ്പെടുന്നു.
ഇത് പുതുതലമുറയോടുള്ള വെല്ലുവിളിയാണെന്നും ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫഐ പ്രഖ്യാപിച്ചു.