അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി മുതല്‍

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ രണ്ടു ഘട്ടമായും .തെരഞ്ഞെടുപ്പ്

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി  പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ രണ്ടു ഘട്ടമായും .തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസിം സൈദി പത്രസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ ആദ്യഘട്ടം മാര്‍ച്ച് നാലിനും രണ്ടാംഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 11നാണ്.ഫെബ്രുവരി 15, 19, 23, 27,മാര്‍ച്ച് 4, മാര്‍ച്ച് 8 എന്നീ തിയതികളില്‍  മറ്റ് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 11നാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍.
യുപിയില്‍ ആകെ 403 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്.സമാജ് വാദി പാര്‍ട്ടിയ്ക്കാണ് ഭരണം. ബിജെപിയാണ് മുഖ്യപ്രതിപക്ഷം. ബിഎസ്പിയും കോണ്‍ഗ്രസും രംഗത്തുണ്ടാകും. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 27 വരെയാണ് യുപി നിയമസഭയുടെ കാലാവധി.

പഞ്ചാബില്‍ 117 സീറ്റുണ്ട്. ശിരോമണി അകാലിദള്‍-ബിജെപി സഖ്യമാണ് ഭരണത്തില്‍.  കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്ത് ശക്തമായുണ്ട്. മാര്‍ച്ച് 18 വരെ സഭയ്ക്ക് കാലാവധിയുണ്ട്.

ഉത്തരാഖണ്ഡ് നിയമസഭയിലെ 70 സീറ്റിലേക്കാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസാണ് ഭരണത്തില്‍. മാര്‍ച്ച് 26ന് നിലവിലുള്ള സഭയുടെ കാലാവധി തീരും.

60 അംഗ നിയമസഭയുള്ള മണിപ്പൂരില്‍ കോണ്‍ഗ്രസിനാണ് ഭരണം. ഈറോം ഷര്‍മ്മിള ഇത്തവണ മത്സരരംഗത്തുണ്ടാകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18 ന് നിലവലുള്ള സഭയുടെ കാലാവധി കഴിയും.

ഗോവയില്‍ 40 സീറ്റാണ് നിയമസഭയില്‍. ബിജെപിയാണ് ഭരണത്തില്‍. മാര്‍ച്ച് 18 നാണ് സഭയുടെ കാലാവധി തീരുന്നത്.