Section

malabari-logo-mobile

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

HIGHLIGHTS : Famous poet Vishnu Narayanan Namboothiri has passed away

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. സാംസ്‌കാരിക ചിന്തകന്‍, ഭാഷാപണ്ഡിതന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. തിരുവല്ല ഇരിങ്ങോലില്‍ 1939 ജൂണ്‍ 2 നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം.

കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പുണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ കോളേജ് അധ്യാപകനായിരുന്നു.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം ,കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദേഹം 1997 ല്‍ മില്ലനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.

sameeksha-malabarinews

പത്മശ്രീ പുരസ്‌ക്കാരം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം , കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാര്‍ പുരസ്‌ക്കാരം, വള്ളത്തോള്‍ പുരസ്‌ക്കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സ്വാനന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത,ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ചാരുലത എന്നിവയാണ് പ്രധാനകൃതികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!