നടിയെ ആക്രമിച്ചകേസ്;നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

Actor Dileep’s bail plea rejected

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയാണ് തള്ളിയത്. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീപ് ഈ കേസിലെ സിനിമാമേഖലയിലെ സാക്ഷികളെ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു.

ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനകള്‍ ദിലീപ് ലംഘിച്ചൊന്നാണ് പ്രോസിക്യൂഷന്‍ വാദം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതുള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി സമര്‍പ്പിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •