Section

malabari-logo-mobile

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ‘പി.ആര്‍.ഡി ലൈവ്’ ആപ്പിലും

HIGHLIGHTS : തിരുവനന്തപുരം; ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ...

തിരുവനന്തപുരം; ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്‍. ഡി ലൈവില്‍ ലഭ്യമാകും.

ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആര്‍. ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.

sameeksha-malabarinews

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം 41 ലക്ഷത്തിലധികം പേരാണ് പി.ആര്‍.ഡി ലൈവ് വഴി ഫലം അറിഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!