Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിക...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുന്നത്. ലാപ്‌ടേപ്പ്, ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും യൂട്യൂബ് വഴിയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ക്ലാസുകള്‍. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. ലാപ്പ്‌ടോപ്പോ,ഡെസ്‌ക്ടോപ്പോ ഉപയോഗിച്ച് വെബ്കാം വഴി സംവദിക്കാനും സംശയനിവാരണം നടത്താനും സജ്ജീകരണങ്ങളുണ്ടാകും. ടാബോ സ്മാര്‍ട്ട്‌ഫോണോ ഉപോയോഗിച്ച് വാട്‌സ്ആപ്പ് വഴിയാകും സ്വകാര്യ സ്‌കൂളുകളിലെ ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുക. റെക്കോര്‍ഡ് ചെയ്ത വീഡിയോയും ഓഡിയോയും വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുക്കും.

sameeksha-malabarinews

ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിക്കുമ്പോള്‍ വിക്ടേഴ്‌സ് ചാനല്‍ ലഭ്യമല്ലാത്ത ഡിറ്റിഎച്ച് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരും ടിവിയോ കമ്പ്യൂട്ടറോ തുടങ്ങി സൗകര്യമില്ലാത്തവരുമായ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് ക്ലാസ് നഷ്ടമാകാതിരിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങള്‍ വിദ്യഭ്യാസ വകുപ്പ് ഒരുക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളൊഴിവാക്കുന്നതുവരെ താത്കാലിക സംവിധാനമെന്നുള്ള നിലയിലാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!